കാണ്‍പൂരില്‍ വന്‍ തീപിടുത്തം; 600 കടകള്‍ കത്തിനശിച്ചു

google news
kanpur fire

ന്യൂ ഡല്‍ഹി: കാണ്‍പൂരില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ബന്‍സ്മണ്ടിയിലെ ഹംരാജ് മാര്‍ക്കറ്റിന് സമീപമുള്ള എആര്‍ ടവറിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തുടര്‍ന്ന് തീ  സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു.

തീപിടുത്തത്തില്‍ 600 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. എട്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 16 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

Tags