ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

google news
crash

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. സൈന്യത്തിന്റെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.  

കഴിഞ്ഞ രണ്ട് മാസത്തിനിടെ എഎൽഎച്ച് ധ്രുവ് ഉൾപ്പെട്ട ഗുരുതരമായ മൂന്നാമത്തെ സംഭവമാണിത്. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റെങ്കിലും സുരക്ഷിതരാണ് എന്നാണ് സൈനിക ഉദ്യോഗസ്ഥർ. നല്‍കുന്ന റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്,. 

Tags