കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന്റെ കാർ ജമ്മുകശ്മീരിൽ അപകടത്തിൽപ്പെട്ടു

google news
 minister kiren rijijus car meets with minor accident
 

ശ്രീ​ന​ഗ​ർ: കേന്ദ്ര മന്ത്രി നിയമമന്ത്രി കിരൺ റിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാർ ജമ്മുകശ്മീരിലെ ബെനിഹാലിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രി സുരക്ഷിതനാണെന്നും പരിക്കില്ലെന്നുമാണ് വിവരം.

  
റാം​ബ​ൻ ജി​ല്ല​യി​ലെ ബ​നി​ഹാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജ​മ്മു ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​രു ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ മ​ന്ത്രി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു. നി​സാ​ര അ​പ​ക​ട​മാ​ണ് ന​ട​ന്ന​തെ​ന്നും മ​ന്ത്രി മ​റ്റൊ​രു കാ​റി​ൽ യാ​ത്ര തു​ട​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags