മോദിയുടെ മെഗാ റോഡ്ഷോ: പ്രവര്‍ത്തകരെ ആവേശത്തിലാക്കി, 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ

google news
modi

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാലുദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാവിലെ പത്തുമണിക്ക് ജെപി ഏഴാം നഗര്‍ഘട്ടത്തില്‍ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിച്ചു. 

ബംഗളൂരൂ സൗത്ത്, സെന്‍ട്രല്‍ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹന്‍ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നിന്ന് റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ മോദി അഭിവാദ്യം ചെയ്തു.

Tags