സദാചാര ആക്രമണം ; നാലു ബജ് രംഗ് ദള്‍ പ്രവര്‍ത്തകർ അറസ്റ്റിൽ

google news
kochi lorry driver arrested

മംഗലൂരു: സദാചാര ആക്രമണം നടത്തിയതിന് നാലു ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പുറ്റൂരില്‍ ബുധനാഴ്ചയാണ് മുസ്ലിം യുവാവിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.  ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി സ്വദേശി ദിനേശ് ഗൗഡ (25), ഗുതുമനെ സ്വദേശി നിഷാന്ത് കുമാര്‍ (19), ആര്യാപ് സ്വദേശി പ്രജ്വല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. 

മുഹമ്മദ് ഫാരിഷ് (18) എന്ന യുവാവിനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കഴിക്കുന്നതിനിടെ, ഇവര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഹമ്മദിന് സാരമായ പരിക്കേറ്റു.

Tags