താടി വളര്‍ത്തിയതിന്റെ പേരില്‍ മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് യു.പി സര്‍ക്കാര്‍

താടി വളര്‍ത്തിയതിന്റെ പേരില്‍ മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥനെ  സസ്‌പെന്റ് ചെയ്ത് യു.പി സര്‍ക്കാര്‍

ലഖ്‌നൗ :താടി വളര്‍ത്തിയെന്ന കാരണം പറഞ്ഞ് ഉത്തര്‍പ്രദേശില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.-പ്രിന്റ് റിപ്പോർട്ട്

അനുവാദമില്ലാതെ താടി വെച്ചു എന്നു പറഞ്ഞാണ് ഇന്തസര്‍ അലിയെ സസ്‌പെന്റ് ചെയ്തത്.

താടി വടിച്ചുവരണമെന്ന് മൂന്ന് തവണ അലിയോട് പറഞ്ഞെന്നും അഥവാ താടി വളര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അധികൃതര്‍ പറയുന്നു.

പൊലീസ് മാനുവല്‍ അനുസരിച്ച് സിഖുകാര്‍ക്ക് മാത്രമേ താടി വെയ്ക്കാന്‍ അനുവാദമുള്ളൂവെന്നും മറ്റെല്ലാ പൊലീസുകാരും വൃത്തിയായി ഷേവ് ചെയ്യേണ്ടതുണ്ടെന്നുമാണ് എസ്.പി ബാഗ്പത് അഭിഷേക് സിംഗ് പറഞ്ഞത്.