ഇംഫാൽ: മണിപ്പുരിലെ സാവോംബങ്ങിൽ വീട്ടമ്മയെ വെടിവച്ചു കൊന്നു മുഖം വികൃതമാക്കി. സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു. 5 വനിതകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നു 2 തോക്കുകളും പിടിച്ചെടുത്തു. ശനിയാഴ്ച വൈകിട്ടാണു നാഗാ വംശജയായ വനിതയ്ക്ക് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്ബിയിൽ വെടിയേറ്റത്. തുടർന്ന് കലാപകാരികൾ അവരുടെ മുഖം വികൃതമാക്കിയ ശേഷം കടന്നു കളഞ്ഞു.
Read More: ജാർഖണ്ഡിൽ ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി വാങ്ങിയ സഹകരണ അസി. രജിസ്ട്രാർ അറസ്റ്റിൽ
നാഗാ മേഖലയിൽ യുണൈറ്റഡ് നാഗാ കൗൺസിൽ തിങ്കളാഴ്ച 12 മണിക്കൂർ ഹർത്താൽ നടത്തി. അതിക്രൂരമായ സംഭവമെന്ന് വിശേഷിപ്പിച്ച കൗൺസിൽ ജുഡീഷ്യൽ അന്വേഷണവും കടുത്തശിക്ഷാനടപടികളും ആവശ്യപ്പെട്ടു. ഹർത്താലിൽ മാർക്കറ്റുകളും കടകളും അടച്ചിട്ടു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പ്രതികളിലൊരാളുടെ വീട് പ്രതിഷേധക്കാർ കത്തിച്ചു. മേയ് 3ന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 150ൽ ഏറെപ്പേർക്കു ജീവൻ നഷ്ടമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം