നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി

google news
Navjot Sidhu walks out from Jail
 

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പത്തു മാസത്തെ ജയിൽ വാസത്തിനുശേഷം പട്യാല ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. 34 വർഷം മുൻപത്തെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ.  ശിക്ഷാകാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസംകൂടി ബാക്കിനില്‍ക്കെയാണ് മോചനം.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.53ന് ​അ​ദ്ദേ​ഹം ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തെ​ത്തി. രാ​വി​ലെ മു​ത​ൽ പു​റ​ത്തു​കാ​ത്തു​നി​ന്ന അ​നു​യാ​യി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് സി​ദ്ദു​വി​നെ ജ​യ​ലി​നു പു​റ​ത്തേ​ക്ക് ആ​ന​യി​ച്ച​ത്. അ​മൃ​ത്‌​സ​ർ എം​പി ഗു​ർ​ജി​ത് ഔ​ജ്‌​ല, പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് മു​ൻ മേ​ധാ​വി​ക​ളാ​യ ഷം​ഷേ​ർ സിം​ഗ് ദു​ളോ, മൊ​ഹീ​ന്ദ​ർ സിം​ഗ് ക​യ്‌​പീ, ലാ​ൽ സിം​ഗ്, മു​ൻ എം​എ​ൽ​എ ന​വ​തേ​ജ് സിം​ഗ് ചീ​മ, നേ​താ​ക്ക​ളാ​യ അ​ശ്വ​നി സെ​ഖ്രി, സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് ഡാ​നി തു​ട​ങ്ങി നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ജ​യി​ൽ ക​വാ​ട​ത്തി​ൽ എ​ത്തി​യി​രു​ന്നു.

ജനാധിപത്യം ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ജയിൽ മോചിതനായശേഷം സിദ്ദു പറഞ്ഞു. പഞ്ചാബ് രാജ്യത്തിന്റെ കവചമാണ്. രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ വർഷമാണ് സിദ്ദുവിന് സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ചത്. 1988 ഡി​സം​ബ​ർ 27-നാ​ണ് സി​ദ്ദു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഗു​ർ​നാം സിം​ഗി​നെ വ​ധി​ച്ച​ത്. പാ​ർ​ക്കിം​ഗ് സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗു​ർ​നാ​മി​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഗു​ർ​നാം ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

2018-ൽ ​കേ​സ് പ​രി​ഗ​ണി​ച്ച സു​പ്രീംകോ​ട​തി 1,000 രൂ​പ പി​ഴ ഒ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സു​പ്രീംകോ​ട​തി​ത​ന്നെ വി​ധി പു​ന​പരി​ശോ​ധി​ക്കു​ക​യും സി​ദ്ദു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു.
 
 

 

Tags