നീ​റ്റ് പി​ജി പ്ര​വേ​ശ​നം;സാമ്പത്തിക സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ വി​ധി ഇന്ന്

supreme court
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ  സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം കേ​ട്ട​ത്. കേ​സി​ന്‍റെ വാ​ദം വ്യാ​ഴാ​ഴ്ച നാ​ല് ക​ഴി​ഞ്ഞു നീ​ളു​ക​യാ​യി​രു​ന്നു. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്‍റ് ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് നീ​റ്റ് പി​ജി പ​രീ​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്ന​തു​മൂ​ലം പി​ജി ഡോ​ക്ട​ർ​മാ​രു​ടെ വി​ല​പ്പെ​ട്ട സേ​വ​നം ല​ഭി​ക്കാ​തെ പോ​കു​ക​യാ​ണെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക അ​ർ​ച്ച​ന പ​ഥ​ക് ദ​വേ വാ​ദി​ച്ച​ത്. എ​ല്ലാ വ​ർ​ഷ​വും നീ​റ്റ് പി​ജി പ്ര​വേ​ശ​നം നേ​ടി 45,000ല​ധി​കം പി​ജി ഡോ​ക്ട​ർ​മാ​ർ എ​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​നി​വാ​ര്യ​മാ​യ ഈ ​വ​ർ​ഷം അ​തു മു​ട​ങ്ങു​ക​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ലൂ​ടെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​രെ​ക്കൂ​ടി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​റി​യി​ച്ചു. അ​തി​നാ​ൽ ത​ന്നെ ഇ​തു ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.