പാറ്റ്‌ന: ബി.ജെ.പി പക്ഷത്തേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാര്‍ ബീഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയില്‍ 130 വോട്ട് നേടിയാണ് എന്‍.ഡി.എ സഖ്യം കടന്നു കൂടിയത്.വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എതിരാളികള്‍ക്കെതിരെ ഒരു ആപ്പ് കൂടി അടിച്ചു. തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിക്കെതിരെയായിരുന്നു അത്.
അടുത്തിടെവരെ തന്റെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദിന്റെ പാര്‍ട്ടി മുമ്പ് ഭരിച്ചിരുന്നപ്പേള്‍ വലിയ അഴിമതി നടത്തിയെന്നും അതിനെതിരെ അന്വേഷണം നടത്തുമെന്നായിരുന്നു നിതീഷിന്റെ പ്രഖ്യാപനം.ആര്‍.ജെ.ഡിക്ക് വിശ്വാസ വോട്ടെടുപ്പില്‍ ഒരു തിരിച്ചടി കൂടി കിട്ടി. അവരുടെ മൂന്ന് എം.എല്‍.എമാര്‍ മറുകണ്ടം ചാടി നിതീഷിന്റെ കൂടെ പോയി. ചേതന്‍ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് കൂറുമാറിയത്.
ചാടിപ്പോകാതിരിക്കാന്‍ വേണ്ടി ആര്‍.ജെ.ഡി എം.എല്‍.എമാരെ ശനിയാഴ്ച മുതല്‍ തേജസ്വിയുടെ വീട്ടിലാണ് പാര്‍പ്പിച്ചിരുന്നത്. എം.എല്‍.എമാര്‍ അവിടെ പാട്ടും കൂത്തുമായി അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹൈദരാബാദില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരും പിന്നീട് തേജസ്വിയുടെ വീട്ടിലേക്കു മാറിയിരുന്നു. ഇതൊക്കെയായിട്ടും മൂന്നുപേര്‍ മറുകണ്ടം ചാടി.
നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടിയ സമ്മേളനത്തിനിടയ്ക്ക് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക