മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ല: അമിത് ഷാ

google news
amit shah
 

ബം​ഗ​ളൂ​രു: മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളൊ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ത്ത​രം ച​ട്ട​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം അ​നു​വ​ദി​ച്ചെ​ന്നും ഷാ ​പ​റ​ഞ്ഞു. 

ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​സ്ലിം വി​ഭാ​ഗ​ത്തി​ന് മുൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ല് ശ​ത​മാ​നം ഒ​ബി​സി സം​വ​ര​ണം എ​ടു​ത്തു​ക​ള​ഞ്ഞ ന​ട​പ​ടി​യെ​യും ഷാ ​ന്യാ​യീ​ക​രി​ച്ചു.

‘‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കു സംവരണം നൽകുകയും ചെയ്തു’’– നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  

ഗരോട്ട ഷഹീദ് സ്മാരകവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമയും ഉദ്ഘാടനം ചെയ്ത അമിത് ഷാ, 103 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ‘ഹൈദരാബാദിന്റെ മുക്തി’ക്കായും സ്വാതന്ത്ര്യത്തിനായും ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണ പുതുക്കാന്‍പോലും കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 

Tags