സാമൂഹ്യ മാധ്യമത്തിലെ “അധിക്ഷേപകരമായ” പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സാതാര ജില്ലയിലുള്ള പുസേസവലി ഗ്രാമത്തിലാണ് സംഭവം. കേസിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ സാതാര പോലീസും ജില്ലാ ഭരണകൂടവും വിസമ്മതിച്ചു.
നൂറുൽ ഹസൻ ലിയാകത്ത് ശിഖൽഗാർ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരത്തെ നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു ശിഖൽഗാർ എന്നും ഒരു സംഘം അവിടെയെത്തി പരിസരത്ത് ഉണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ പൊലീസ് ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല
പത്ത് പൊലീസുകാർ ഉൾപ്പെടെ 19 പേർക്കെങ്കിലും സംഘർഷത്തിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ചെറുപ്പക്കാർ ഞായറാഴ്ച പോസ്റ്റ് ചെയ്ത “അധിക്ഷേപകരമായ” കണ്ടെന്റിൽ പ്രകോപിതരായാണ് കലാപകാരികൾ അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
‘രണ്ട് ചെറുപ്പക്കാരുടെ അക്കൗണ്ടിൽ നിന്നാണ് ആക്ഷേപകരമായ പോസ്റ്റ് വന്നത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു… അവരെ ചോദ്യം ചെയ്ത്
മഹാരാഷ്ട്രയിൽ സത്താര ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒരു മരണം 10 പേർക്കു പരുക്ക്
വരുന്നതിനിടയിലാണ് മറ്റ് സമുദായത്തിലെ അംഗങ്ങൾ അക്രമാസക്തരായി പ്രതികരിച്ചത്. രാത്രി ഒമ്പതരയോടെ പുസേസവലി ഗ്രാമത്തിൽ ഈ സമുദായത്തിലെ 150ഓളം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















