ഓ​യോ റൂം ​സ്ഥാ​പ​ക​ൻ റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പി​താ​വ് 20-ാം നിലയിൽനിന്ന് വീണ് മരിച്ചു

ഓ​യോ റൂം ​സ്ഥാ​പ​ക​ൻ റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പി​താ​വ് 20-ാം നിലയിൽനിന്ന് വീണ് മരിച്ചു
 

ന്യൂഡൽഹി: ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽനിന്ന് വീണാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സം​ഭ​വ സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളും ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു.

പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗർവാൾ പറഞ്ഞു.