സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് പാര്‍ട്ടി നേതാക്കളെ: പിണറായിയെ വിളിക്കാത്തതില്‍ വിശദീകരണവുമായി കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ചടങ്ങിലേക്ക് ക്ഷണിച്ചത് പാര്‍ട്ടി നേതാക്കളെയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും പിണറായിയെ മാത്രം വിളിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതത് പാര്‍ട്ടികളുടെ അധ്യക്ഷന്മാരാണെന്നും വേണുഗോപാല്‍ പറഞ്ഞു.