കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ 'പേ സിഎം' കാമ്പയിന്‍; ഡി​കെ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

google news
paycm campaign in karnataka congress leaders including dk shivakumar are in custody
 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യ്ക്കെ​തി​രാ​യ ‘പേ​സി​എം’ കാന്പയ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​കെ ശി​വ​കു​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ കൂ​ടാ​തെ ബി.​കെ ഹ​രി​പ്ര​സാ​ദ്, പ്രി​യ​ങ്ക് ഖ​ഡ്‌​ഗെ, ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി നേ​താ​ക്ക​ൾ കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ൾ, ക​രാ​റു​കാ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്നും 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ പ​റ്റു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ‘പേ​സി​എം’ കാന്പയ്ൻ. ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് ക​മ്പ​നി​യാ​യ പേ​ടി​എം ലോ​ഗോ​യു​ടെ മാ​തൃ​ക​യി​ൽ ക്യൂ​ആ​ർ കോ​ഡി​നു ന​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ മു​ഖം അ​ച്ച​ടി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണം.

‘പേ​സി​എം’ പോ​സ്റ്റ​റു​ക​ൾ ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘40% ക​മ്മീ​ഷ​ൻ ഇ​വി​ടെ സ്വീ​ക​രി​ക്കും’ എ​ന്ന പ​ര​സ്യ വാ​ച​ക​ത്തോ​ടെ​യാ​ണ് പോ​സ്റ്റ​ർ.

   
സര്‍ക്കാര്‍ ജോലിക്കും ബിജെപി സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിർമ്മാതാക്കളോടും കോൺട്രാക്ടർമാരോടുമെല്ലാം സർക്കാർ കൈക്കൂലി വാങ്ങുന്നെന്നാണ് കോൺ​ഗ്രസ് പറയുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങൾ വലിയ ചർച്ചയാകുകയാണ്.  എന്നാൽ,  അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളിൽ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു. 

Tags