രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ പരിശോധന നടത്തേണ്ട; കോ​വി​ഡ് പ​രി​ശോ​ധ​നാ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം

covid test
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​നാ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി ഐ​സി​എം​ആ​ർ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് പു​തി​യ ച​ട്ടം. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന.

അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികള്‍ക്കും ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ക്കും കൊവിഡ് പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരില്‍ പോലും ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവരിലും മുതിര്‍ന്ന പൗരന്മാരിലും മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഐസിഎംആര്‍ പുതുക്കിയ ചട്ടങ്ങളില്‍ വ്യക്തമാക്കി.

ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ മതിയെന്നും ഐ സി എം ആര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളില്‍ ഇന്‍സാകോഗിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മാത്രമേ ജനിതക പരിശോധന നടത്താവൂ എന്നും കര്‍ശനമായി പറയുന്നുണ്ട്.