കോ​വി​ഡ് ടെ​സ്റ്റ് നി​ര​ക്ക് ഏ​കീ​ക​രി​ക്കണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

കോ​വി​ഡ്  ടെ​സ്റ്റ് നി​ര​ക്ക് ഏ​കീ​ക​രി​ക്കണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. അ​ജ​യ് അ​ഗ​ര്‍​വാ​ളാ​ണ് ഹ​ര്‍​ജി​യു​മാ​യി സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

900 മു​ത​ല്‍ 2800 വ​രെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​ക്ക്. ഇ​ത് 400 ആ​യി ഏ​കീ​ക​രി​ക്ക​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ പേ​രി​ല്‍ ല​ബോ​റ​ട്ട​റി​ക​ള്‍ കൊ​ള്ള​യാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ കി​റ്റ് വി​പ​ണി​യി​ല്‍ 200 രൂ​പ​യ്ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ലൂ​ടെ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ 1400 ശ​ത​മാ​ന​വും ഡ​ല്‍​ഹി​യി​ല്‍ 1200 ശ​ത​മാ​ന​വു​മാ​ണ് ല​ബോ​റ​ട്ട​റി​ക​ള്‍ ലാ​ഭം കൊ​യ്യു​ന്ന​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.