സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി: അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം​കോ​ട​തി

plea to leagalise Same sex marriage supreme court
 

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികൾ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് അന്തിമ വാദം കേൾക്കും. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്.


ഹ​ർ​ജി​ക​ളി​ലെ വാ​ദം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യ​വും കോ​ട​തി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ കേ​സി​ന്‍റെ വാ​ദം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി കാ​ണാം.

സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ ഇ​ന്ത്യ​ൻ കു​ടും​ബ​സ​ങ്ക​ല്പ​ത്തി​ന് എ​തി​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യി​രു​ന്നു. സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ​ക്കു നി​യ​മ​സാ​ധു​ത ന​ൽ​കാ​ത്ത​ത് മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്നും വി​വാ​ഹം വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത മാ​ത്ര​മാ​യി കാ​ണാ​വു​ന്ന​ത​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്.
 
മത, സാമൂഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ നടക്കരുത്. സ്വവർഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
 
വി​വാ​ഹം എ​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ അ​ർ​ഥ​മാ​ക്കു​ന്ന​ത് എ​തി​ർ​ലിം​ഗ വി​വാ​ഹ​ങ്ങ​ളാ​ണെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും നി​ല​നി​ല്പി​ന് എ​തി​ർ​ലിം​ഗ വി​വാ​ഹ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് നി​യ​മ​പ​ര​മാ​യ സാ​ധു​ത​യു​ള്ള​തെ​ന്നു​മാ​ണ് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വ​വ​ർ​ഗ​ര​തി കു​റ്റ​കൃ​ത്യ​മാ​ക്കു​ന്ന ഐ​പി​സി 377 റ​ദ്ദാ​ക്കി​യ​ത് സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യി സാ​ധു​ത ന​ൽ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

 
പത്തു വർഷമായി ഹൈദരാബാദിൽ  ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.