'മോ​ദി​ക്ക് പ​ഠി​പ്പി​ല്ല, ഇന്ത്യക്ക് വേണ്ടത് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി': ആം ആദ്മി പാർട്ടി

google news
modi
 

ശ്രീ​ന​ഗ​ർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ആം ആദ്മി. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും വികസന നയങ്ങൾ രൂപീകരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ  ആ​വ​ശ്യ​മാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പ​റ​ഞ്ഞു. 

‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ – രാജ്യത്തെ രക്ഷിക്കൂ) ക്യാമ്പയിൻ പ്രഖ്യാപിച്ച് ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രസ്താവന. നി​ര​ക്ഷ​ര​ന് ഒ​രു രാ​ജ്യം ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​എ​പി മീ​ഡി​യ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​വാ​ബ് ന​സീ​ർ അ​മ​ൻ പ​റ​ഞ്ഞു,

താൻ നിരക്ഷരനാണെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. നയ രൂപീകരണത്തിനും വിദ്വേഷം അവസാനിപ്പിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്. നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ ക്യാമ്പയിൻ നടത്തുന്നത് കൊണ്ട് പാർട്ടി വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും പ്രചാരണത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെടാമെന്നും നവാബ് നസീർ അമൻ പറഞ്ഞു.

ന​മു​ക്ക് രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ, സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ​യോ ഗാ​ന്ധി​യു​ടെ​യോ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യോ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​ണ​മെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി പോ​ക​ണം. ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കാ​യി കോ​ട​തി​ക​ൾ, ഇ​ഡി, ഇ​സി​ഐ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നാം ​ഒ​രു പു​തി​യ പോ​രാ​ട്ടം ന​ട​ത്ത​ണം, വി​ദ്യാ​സ​ന്പ​ന്ന​നാ​യ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​മ​ൻ പ​റ​ഞ്ഞു.
ഈ ​സ​ർ​ക്കാ​ർ ബി​ജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ് അ​യ​യ്ക്കു​ന്നു, അ​വ​രെ റെ​യ്ഡ് ചെ​യ്യു​ന്നു, പ​ക്ഷേ, അ​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ന്പോ​ൾ അ​വ​ർ ശു​ദ്ധ​രാ​കു​ന്നു.

നി​ല​വി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​താ​നും വ്യ​വ​സാ​യി​ക​ളു​ടെ അ​ഭി​വൃ​ദ്ധി​ക്കു​വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags