17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി പോലീസ്

google news
missing

ദില്ലി: 17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. 2006 -ൽ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വർഷങ്ങൾക്ക് ശേഷം 32-ാം വയസിൽ യുവതിയെ കണ്ടെത്തിയത്. ദില്ലിയിലെ വാടക മുറിയിൽ താമസിച്ച് വന്ന ഇവരെ ന്യൂദില്ലിയിലെ ഗോകൽപുരിയിൽ നിന്നുമാണ് കണ്ടെത്തിയത്.

മെയ് 22 ന്, സീമാപുരി പൊലീസ് സ്റ്റേഷനിൽ ഒരു രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 17 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുള്ള ഇന്ന് 32 വയസുള്ള യുവതിയെ കണ്ടെത്തുകയാണ് ഉണ്ടായതെന്ന് ഡിസിപി ഷഹ്ദര രോഹിത് മീണ പറഞ്ഞു.


പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് 2006ൽ ഗോകുൽപുരി പൊലീസ് സ്റ്റേഷനിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2006-ലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് പോയ ശേഷം പെൺകുട്ടി  യുപിയിൽ ദീപക് എന്നയാളോടൊപ്പം താമസിച്ചുവരികയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. 

ഒടുവിൽ ഇയാളുമായി തെറ്റിപ്പിരിഞ്ഞ് ലോക്ക്ഡൌൺ കാലത്താണ് ദില്ലിയിലെ ഗോകൽപുരിയിൽ താമസം തുടങ്ങിയത്. ഇക്കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags