കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ ശക്തമായ പോളിംഗ്

google news
electn

ബെംഗളൂരു : കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലായി 2,615 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉള്ളത്. 5.31 കോടി വോട്ടർമാരാണ് വിധിയെഴുതുക. 58,545 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ കാസർകോട്- കർണാടക അതിർത്തികളിലടക്കം കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതേസമയം, ആദ്യ മണിക്കൂറുകളിലെ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ശക്തമായ പോളിംഗ് തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

Tags