കോവിഡ്‌ ക​രു​ത​ൽ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ; ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല

vaccination
 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ക​രു​ത​ൽ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​രു​ത​ൽ ഡോ​സി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് നേ​രി​ട്ട് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കാം.

അ​തു​മ​ല്ലെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് എ​ത്തി​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 വയസിന് മുകളിൽപ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നേരത്തെ കോവിൻ പോർട്ടൽ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതൽ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. നേരിട്ട് വാക്സിൻ സെന്ററുകളിൽ പോയി കരുതൽ ഡോസ് സ്വീകരിക്കാൻ സാധിക്കും.