പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു

danish

ന്യൂഡൽഹി: കാബൂൾ: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്​ഗാനിലെ താലിബാൻ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. 

കാണ്ഡഹാറിലെ സ്​പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷാവസ്​ഥ റിപ്പോർട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. ഇദ്ദേഹത്തിന്‍റെ മരണം അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മുംബൈ സ്വദേശിയാണ്​ ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിൽനിന്ന്​ ഇക്കണോമിക്​സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷൻ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ്​ റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട്​ ഫോ​ട്ടോ ജേണലിസത്തിലേക്ക്​ തിരിഞ്ഞു. 2010ൽ റോയിട്ടെഴ്​സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ്​ 2017ൽ പുലിറ്റ്​സർ പുരസ്​കാരം ലഭിച്ചത്​.