മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും

google news
rahul g

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.  രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. 

മോദി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനാണ് സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്. ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിരുന്നു. 

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് ഹര്‍ജി നല്‍കിയത്.  ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. 

Tags