മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം; രാഹുൽ ​ഗാന്ധിയുടെ ഹർജി ഇന്ന് പരി​ഗണിക്കും

google news
Rahul Gandhi
 

മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്ന രാഹുൽ ​ഗാന്ധിയുടെ ഹർജി ഇന്ന് പരി​ഗണിക്കും.

​ഗുജറാത്ത് ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരി​ഗണിക്കുക. ​ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന് പിന്നാലെയാണ് കേസ്. 

ലോകസഭാ അം​ഗവും ധാരാളം യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാരനും ആയതിനാൽ  നേരിട്ട് ഹാജരാകാനാകില്ല എന്നാണ് രാഹുലിന്റെ ആവശ്യം, അയോ​ഗ്യത വന്നതിനാൽ അത്  പ്രസക്തമല്ലെന്ന് പരാതിക്കാരനായ രാജേഷ് അറിയിച്ചു.

Tags