മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഇന്ന് പരിഗണിക്കും.
ഗുജറാത്ത് ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന് പിന്നാലെയാണ് കേസ്.
ലോകസഭാ അംഗവും ധാരാളം യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാരനും ആയതിനാൽ നേരിട്ട് ഹാജരാകാനാകില്ല എന്നാണ് രാഹുലിന്റെ ആവശ്യം, അയോഗ്യത വന്നതിനാൽ അത് പ്രസക്തമല്ലെന്ന് പരാതിക്കാരനായ രാജേഷ് അറിയിച്ചു.