രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ വ​സ​തി ഒ​ഴി​യു​ന്നു; സാധനങ്ങൾ മാറ്റിത്തുടങ്ങി

google news
Rahul Gandhi vacates official residence in Delhi
 

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ എം.പിയുമായ രാഹുൽ ഗാന്ധി ഡൽഹിയിലെ ഒദ്യോഗിക വസതി ഒഴിയുന്നു. തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങി. ഒരു ലോറി നിറയെ വീട്ടുസാധനങ്ങളാണ് മാറ്റിയത്. 


ഈ മാസം 22 നകം വീടൊഴിയാനായിരുന്നു രാഹുലിന് നൽകിയ നോട്ടീസ്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം.19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്.

 
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.

അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി ഈ മാസം 20ന് വരാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ വസതി മാറ്റം.
 
2005ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി എം​പി​യാ​യ​തോ​ടെ​യാ​ണ് രാ​ഹു​ലി​ന് 12 തു​ഗ്ല​ക് ലെ​യ്നി​ലെ വ​സ​തി അ​നു​വ​ദി​ച്ച​ത്. മാ​ർ​ച്ച് 23-ന് ​ആ​ണ് രാ​ഹു​ൽ മാ​ന​ന​ഷ്ട​ക്കേ​സി​ൽ ശി​ക്ഷ​ക്ക​പ്പെ​ട്ട് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ത്.

ച​ട്ടം അ​നു​സ​രി​ച്ച്, അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് അം​ഗം ഔ​ദ്യോ​ഗി​ക ബം​ഗ്ലാ​വ് 30 ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​ണ്. ക​ഴി​ഞ്ഞ നാ​ല് ത​വ​ണ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​മെ​ന്ന നി​ല​യി​ൽ അ​വി​ടെ ചെ​ല​വ​ഴി​ച്ച സ​മ​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ക​ര​മാ​യ ഓ​ർ​മ​ക​ൾ​ക്ക് ജ​ന​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു.
 

Tags