പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

google news
sulfikar

അമൃത്സര്‍: പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കുന്നതാണ്. എന്നാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് തീരുമാനം. പഞ്ചാബ് അതിർത്തിയിൽ  എത്തിച്ച മൃതദേഹം അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു. 5 വർഷമായി ഇയാളെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമില്ലായിരുന്നു. 

മൃതദേഹം ഏറ്റുവാങ്ങേണ്ടതില്ലെന്ന എന്നായിരുന്നു നേരത്തെ ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. സുൾഫിക്കറിന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കില്‍ മൃതദേഹം സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താൻ ജയിലില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചത്.


അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്നും. നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ബന്ധു പ്രതികരിച്ചിരുന്നു. 

Tags