ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര്‍ക്ക് അവരോടൊപ്പം പോകാം; കോണ്‍ഗ്രസിന്​ വേണ്ടത്​ ധീരന്മാരെ: രാഹുല്‍ ഗാന്ധി

rahul gandhi 27/5

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര്‍ പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​പോ​ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രെ കോ​ണ്‍​ഗ്ര​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമർശം.

"ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്."- രാഹുല്‍ വ്യക്തമാക്കി.

അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.

3,500 പ്ര​വ​ര്‍​ത്ത​ക​രാ​ണ് വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പാ​ര്‍​ട്ടി​യു​ടെ ഗാ​ന്ധി​യ​ന്‍ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​റ​ച്ചു നി​ല്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി രോ​ഹ​ന്‍ ഗു​പ്ത പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റു​ക​ള്‍​ക്കെ​തി​രെ പോ​രാ​ട​ണ​മെ​ന്ന് രാ​ഹു​ല്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ഗു​പ്ത പ​റ​ഞ്ഞു.

കഴിഞ്ഞദിവസമാണ്​ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്​ച്ച നടത്തിയത്​. പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്​ രാഹുലെന്നാണ്​ കൂടിക്കാഴ്​ച്ച നല്‍കുന്ന സൂചന.