റാഞ്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുക്കാൻ പോയതിനാൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഝാർഖണ്ഡിലെ രണ്ടാം ഘട്ട പര്യടനം റദ്ദാക്കി. രാഹുൽ ബുധനാഴ്ച ഛത്തിസ്ഗഢിൽനിന്ന് ഝാർഖണ്ഡിൽ പ്രവേശിച്ചായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്. ഗർവ ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി തീരുമാനിച്ചിരുന്ന സംവാദത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ഫെബ്രുവരി ആദ്യവാരമായിരുന്നു ഝാർഖണ്ഡിൽ യാത്രയുടെ ഒന്നാംഘട്ടം. പശ്ചിമബംഗാളിൽനിന്ന് ഫെബ്രുവരി രണ്ടിനാണ് യാത്ര സംസ്ഥാനത്ത് എത്തിയത്. ആറിന് ഒഡിഷയിൽ പ്രവേശിച്ചു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
കർഷക-തൊഴിലാളി യൂനിയനുകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്ച
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക