ജമ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

fjr


ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​രെ​യി​ലെ വാ​ര്‍​പോ​രെ​യി​ലാ​ണ് സം​ഭ​വം.ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ സു​ര​ക്ഷാ​സേ​ന ഇ​വി​ടെ എ​ത്തി​യ​ത്. 

രാഷ്‌ട്രീയ റൈഫിൾസ് 22, സിആർപിഎഫ് , പോലീസ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. എന്നാൽ സുരക്ഷാ സേനയെ കണ്ടതും ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.