സ്പൈ​സ്ജെ​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം

SpiceJet
 

ന്യൂ​ഡ​ൽ​ഹി: സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ വ്യോമയാനമന്ത്രലായം തീരുമാനിച്ചു. ഒക്ടോബര്‍ 29 വരെ  അന്‍പത് ശതമാനം സര്‍വീസുകള്‍ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. 

സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പിന്നീട് സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ഒരു മാസം കൂടി നിയന്ത്രണം തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. 

നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ സു​ര​ക്ഷാ സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ഡി​ജി​സി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നി​രു​ന്നാ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ന്‍റെ അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് ഡി​ജി​സി​എ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്പൈസ് ജെറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
  
തു​ട​ര്‍​ച്ച​യാ​യ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​സി​എ നേ​ര​ത്തെ സ്‌​പൈ​സ് ജെ​റ്റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. മ​റു​പ​ടി തൃ​പ്തി​ക​ര​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.