2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാർഡ് അവതരിപ്പിച്ചത്. വൺ നേഷൻ വൺ കാർഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി.
‘പണമിടപാടുകളും, ദൈനംദിന ജീവിതവും എളുപ്പത്തിലാക്കാൻ അഹോരാത്രം പ്രവർത്തിക്കുകയെന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ യാത്രകൾ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്ബിഐ ട്രാൻസിറ്റ് കാർഡുകൾ കൊണ്ടുവരുന്നത്’- എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ട്രാൻസിറ്റ് കാർഡ് ?
റുപ്പേ നാഷ്ണൽ കോമൺ മൊബിളിറ്റി പ്രീപെയ്ഡ് കാർഡാണ് ഇത്. ഈ കാർഡ് കൈയിലുള്ളവർക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാർക്കിംഗ് എന്നിവയ്ക്കായി വരി നിന്ന് ടിക്കറ്റെടുത്ത് സമയം കളയേണ്ട. നേരെ സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാൻ ചെയ്ത് ഉപയോഗിക്കാം. ചില ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എസ്ബിഐയുടെ ട്രാൻസിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം