രാജ്യത്ത് ഫെ​ബ്രു​വ​രി ഒ​ന്നി​നും 15നും ​ഇ​ട​ക്ക്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന്​ പഠനം

yihb
ന്യൂഡൽഹി; രാജ്യത്ത് ഫെ​ബ്രു​വ​രി ഒ​ന്നി​നും 15നും ​ഇ​ട​ക്ക്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന്​ പഠനം.ഐ.​ഐ.​ടി മാ​ത്ത​മാ​റ്റി​ക്സ്​ വി​ഭാ​ഗ​വും സെ​ന്‍റ​ർ ഓ​ഫ്​ എ​ക്സ​ല​ൻ​സ്​ ഫോ​ർ ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ മാ​ത്ത​മാ​റ്റി​ക്സ്​ ആ​ൻ​ഡ്​ ഡേ​റ്റ സ​യ​ൻ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​ഗ​മ​നം. കോ​വി​ഡ്​ ആ​ർ വാ​ല്യു​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ഠ​നം. പ​ക​ർ​ച്ച വ്യാ​പ​ന സാ​ധ്യ​ത, സ​മ്പ​ർ​ക്ക പ​ട്ടി​ക, രോ​ഗം പ​ക​രാ​നു​ള്ള ഇ​ട​വേ​ള എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ർ വാ​ല്യു ക​ണ​ക്കാ​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ളി​ൽ​നി​ന്ന്​ എ​ത്ര​പേ​ർ​ക്ക്​ രോ​ഗം പ​ട​രു​മെ​ന്ന​താ​ണ്​ ആ​ർ മൂ​ല്യം. പ്രാ​ഥ​മി​ക വി​ശ​ക​ല​ന​ത്തി​ൽ ആ​ർ മൂ​ല്യം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഡി​സം​ബ​ർ 25 മു​ത​ൽ 31വ​രെ ഇ​ത് 2.5 ആ​യി​രു​ന്നു. ജ​നു​വ​രി നാ​ല്​ മു​ത​ൽ ആ​റ്​ വ​രെ ഇ​ത്​ നാ​ലാ​യി. ആ​ർ വാ​ല്യു ഒ​ന്നി​ന്​ താ​ഴെ​യെ​ത്തി​യാ​ൽ മാ​ത്ര​മെ രോ​ഗ​വ്യാ​പ​നം അ​വ​സാ​നി​ച്ചു​വെ​ന്ന്​ ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യൂ. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ൽ ക്ര​മേ​ണ ആ​ർ മൂ​ല്യം കു​റ​ഞ്ഞേ​ക്കും.