ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി; തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

google news
rss stalin

ന്യൂ ഡല്‍ഹി: തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്‌മണ്യം, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

തമിഴ്നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്, റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നതിനു തടസ്സമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ എല്ലാ പ്രദേശത്തും അത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. എല്ലായിടത്തും റൂട്ട് മാര്‍ച്ച് അനുവദിക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. 


 

Tags