ചെന്നൈ: ഇന്റര്‍നെറ്റിലെ വ്യാജപ്രചരണങ്ങൾക്കു പിന്നിലെ യാഥാർഥ്യങ്ങൾ സ്ഥിരമായി പുറത്തുകൊണ്ടുവരുന്ന ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെ ആദരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2024-ലെ കോട്ടൈ അമീര്‍ കമ്യൂണല്‍ ഹാര്‍മണി പുരസ്‌കാരം (സാമുദായിക സൗഹാര്‍ദ്ദ പുരസ്‌കാരം) മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സമ്മാനിച്ചു. ചെന്നൈയില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് പുരസ്‌കാരം നല്‍കിയത്.
സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനായി സുബൈര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2017-ലാണ് പ്രതീക് സിന്‍ഹയ്‌ക്കൊപ്പം മുഹമ്മദ് സുബൈര്‍ ആള്‍ട്ട് ന്യൂസ് സ്ഥാപിച്ചത്. വ്യാജപ്രചരണങ്ങളുടെ പിന്നിലെ യാഥാര്‍ഥ്യങ്ങളാണ് ആള്‍ട്ട് ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നത്. അതേസമയം വെബ്‌സൈറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ഫാക്റ്റ് ചെക്കുകളാണ് ഓരോദിവസവും സുബൈര്‍ തന്റെ എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ നടത്തുന്നത്.
വ്യാജവാര്‍ത്തകള്‍ വഴി സമൂഹത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ മുഹമ്മദ് സുബൈറിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞത്. തമിഴ്‌നാടിനെതിരെ 2023-ല്‍ നടന്ന വ്യാജപ്രചരണം മുഹമ്മദ് സുബൈറിന്റെ ആള്‍ട്ട് ന്യൂസ് തകര്‍ത്ത സംഭവം സര്‍ക്കാര്‍ പ്രത്യേകം പരാമര്‍ശിച്ചു.
ബീഹാറില്‍ നിന്നുള്ള ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടു എന്ന കുറിപ്പോടെ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പടര്‍ന്ന ഈ വ്യാജപ്രചരണത്തെ മുഹമ്മദ് സുബൈര്‍ എക്‌സിലൂടെ ഫാക്റ്റ് ചെക്ക് ചെയയ്ത് യാഥാര്‍ഥ്യം വിളിച്ചുപറഞ്ഞു.
read also…വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനെ 10 ഗോളുകൾക്ക് തോല്പിച്ച് ഇന്ത്യ സെമി ഫൈനലിൽ
തമിഴ്‌നാട്ടിലേത് എന്ന് പറഞ്ഞ് പ്രചരിക്കപ്പെട്ട അക്രമത്തിന്റെ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹൈദരാബാദില്‍ നിന്നുള്ളതാണെന്ന് തെളിവുകള്‍ സഹിതം മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ നടന്ന സംഭവമാണ് ഇതെന്നും പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തുവെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരത്തി മുഹമ്മദ് സുബൈര്‍ തെളിയിച്ചു. ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളാണ് പ്രധാനമായും മുഹമ്മദ് സുബൈര്‍ ഫാക്റ്റ് ചെക്ക് ചെയ്യുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളുടെ പ്രചരണങ്ങളും ഗാസയ്‌ക്കെതിരായ പ്രചരണങ്ങളും മുഹമ്മദ് സുബൈറിന്റെ ഫാക്റ്റ് ചെക്കിന് വിധേയമാകുന്നത് പതിവാണ്.
2022-ല്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 1983-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘കിസി സേ ന കെഹനാ’യിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടുള്ള 2018 മാര്‍ച്ച് 24-ലെ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















