ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾക്ക് പരിശീലനം നൽകി തമിഴ്നാട് സർക്കാർ

google news
poojari

ചെന്നൈ: ക്ഷേത്രത്തിലെ  പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. ഇതിലൂടെ ഉൾക്കൊള്ളലിന്‍റെയും സമത്വത്തിന്‍റെയും പുതിയ യുഗം കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. 

Chungath new ad 3

എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവർ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അർച്ചകർ പയിർച്ചിയിൽ  പരിശീലനം ലഭിച്ചു. മൂന്ന് സ്ത്രീകളും ഒരു വർഷം കൂടി പ്രമുഖ ക്ഷേത്രങ്ങളിൽ പരിശീലനം നേടും. അതിനുശേഷമാണ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അവരെ പൂജാരിമാരുടെ നിയമനത്തിനായി പരിഗണിക്കുക.

"സ്ത്രീകള്‍ പൈലറ്റുമാരും ബഹിരാകാശ യാത്രികരുമൊക്കെയാണ് ഇന്ന്. എന്നിട്ടും പല ക്ഷേത്രങ്ങളിലും പൂജാരികളാകാൻ സ്ത്രീകളെ അനുവദിക്കുന്നില്ല. ദേവതകളുടെ ക്ഷേത്രത്തില്‍ പോലും അത് അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു, ഒടുവിൽ മാറ്റം വന്നിരിക്കുന്നു. എല്ലാ ജാതിയിലും ഉള്‍പ്പെട്ടവരെ ഡിഎംകെ സര്‍ക്കാര്‍ പൂജാരിമാരായി നിയമിച്ചു. ഇപ്പോഴിതാ സ്ത്രീകളും ശ്രീകോവിലില്‍ പ്രവേശിക്കുകയാണ്. ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗം..."- എന്നാണ് എം കെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം