രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 1,80,000 കടന്നു

ju6
ന്യൂഡൽഹി;രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. പ്രതിവാര കേസുകളിൽ 500 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒമിക്രോണിൻറെ തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്. ഉത്തർപ്രദേശിൽ പ്രതിദിന കേസുകൾ 7635 ആയി.ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു, ഒ​പ്പം മ​ര​ണ​വും. ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 17 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 23 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.ക​ഴി​ഞ്ഞ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 22751 കേ​സു​ക​ൾ. മു​ൻ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ർ​ദ്ധ​ന​വാ​ണ് രേ​ഖ​പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 8000ൽ ​അ​ധി​കം കേ​സു​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടായി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ഇ​രു​പ​ത്തി അ​യ്യാ​യി​ര​ത്തി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച 24,287 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്.ടി​പി​ആ​ർ 30 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ശ​നി​യാ​ഴ്ച​ത്തെ അ​പേ​ക്ഷി​ച്ച് 5485 പേ​ർ​ക്കു​കൂ​ടി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗാ​ളി​ലെ ആ​കെ കേ​സു​ക​ളി​ൽ മൂ​ന്നി​ലൊ​ന്നും കോ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലാ​ണ്.അതിനിടെ രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം ഇന്നു മുതൽ ആരംഭിക്കും. അസുഖ ബാധിതരായ മുതിർന്ന പൗരൻമാർ, ആരോഗ്യ പ്രവർത്തകർ , കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് ലഭിക്കുക.രണ്ടാം ഡോസ് എടുത്തു ഒമ്പത് മാസം പൂർത്തിയായവർക്ക് മാത്രമേ കരുതൽ ഡോസ് എടുക്കാൻ അർഹത ഉണ്ടാവൂ.