മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ എന്ന പദവി മുംബൈ തെരുവുകളിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജൈനിന്റെ പേരിലാണ്. യാചകൻ എന്ന് കേട്ടാൽ ആദ്യം നമ്മുടെ മനസ്സിൽ വരുന്ന കാര്യം ദാരിദ്ര്യമാണ്. എന്നാൽ ജൈനിന്റെ പേരിൽ ഉള്ളത് കോടികളുടെ ആസ്തിയാണ്.
Read More: ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ലെന്ന് പാക് നടി
ഏഴരക്കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയ്ൻ, മുംബൈയിലാണ് താമസം. മഹാനഗരത്തിന്റെ തെരുവുകളിൽ ഭിക്ഷ യാചിച്ചാണ് ജെയ്ൻ തന്റെ ‘സമ്രാജ്യം’ കെട്ടിപ്പൊക്കിയത്. യാചിച്ചു കിട്ടിയ പണംകൊണ്ട് 1.2 കോടി രൂപയുടെ രണ്ടു ബെഡ്റൂം ഫ്ലാറ്റ് നഗരത്തിലെ കണ്ണായ സ്ഥലത്ത് ഇയാൾ സ്വന്തമാക്കി. താനെയിൽ രണ്ടു കടമുറികളുമുണ്ട്.
ഇയാളുടെ മാസവരുമാനം 60000-75000 രൂപയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. യാചിച്ചുകിട്ടുന്നതും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയുമൊക്കെ ചേർന്നാണിത്. വാടകയിനത്തിൽ 30000 രൂപ ലഭിക്കും. നഗരത്തിൽ ഛത്രപതി ശിവാജി ടെർമിനസ്, ആസാദ് മൈതാൻ എന്നിവ ചുറ്റിപ്പറ്റിയാണ് ഭിക്ഷ തേടുന്നത്. ചെറുപ്പത്തിലെ ദാരിദ്ര്യം കാരണം ജെയിന് സ്കൂളിൽ പോകാനായില്ല. തുടർന്നാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. പണം കിട്ടിത്തുടങ്ങിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്ന് ഇയാൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം