പശ്ചിമ ബംഗാളിലെ എംഎൽഎമാരുടെയും ശമ്പളത്തിൽ വൻ വർധന വരുത്താൻ സർക്കാർ തീരുമാനം. പ്രതിമാസം 40,000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ദീർഘകാലമായി ശമ്പളം വാങ്ങാത്തതിനാൽ മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ മാറ്റം വരുത്തില്ലെന്നും നിയമസഭയിൽ മമത ബാനർജി അറിയിച്ചു. ബംഗാൾ നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ ശമ്പളം പ്രതിമാസം 40,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങൾക്കും മന്ത്രിമാർക്കും നൽകുന്ന അലവൻസുകൾ തുടരുമെന്നും അവർ വ്യക്തമാക്കി.
ബംഗാളിൽ എംഎൽഎമാർക്ക് നിലവിൽ 10,000 രൂപയാണ് പ്രതിമാസ ശമ്പളം. വർധനവോടെ 50,000 രൂപയാകും. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 10,900 രൂപയിൽ നിന്ന് 50,900 രൂപയായി ഉയരും. ക്യാബിനറ്റ് മന്ത്രിമാർക്ക് 11,000 രൂപയിൽ നിന്ന് 51,000 രൂപയാകും. ശമ്പളത്തിന് പുറമെ, അലവൻസുകൾ ഉൾപ്പെടുത്തി എംഎൽഎമാർക്ക് ലഭിക്കുന്ന തുക മാസം 81,000 രൂപയിൽ നിന്ന് 1.21 ലക്ഷം രൂപയായി ഉയരുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഏഴു വർഷം മുമ്പ് തന്നെ ദത്തെടുത്ത മാതാപിതാക്കളെ അരുംകൊല ചെയ്ത് ദത്ത്പുത്രൻ
മന്ത്രിമാർക്ക് ലഭിക്കുന്ന വേതനം 1.10 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി വർധിക്കും. ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാർ മാസങ്ങളായി സമരം ചെയ്യുന്നതിനിടെയാണ് ജനപ്രതിനിധികളുടെ ശമ്പള വർധനവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം