ഡ​ൽ​ഹി​യി​ൽ സഹോദരന്മാരായ രണ്ട് കുട്ടികളെ തെരുവുനാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു

street dog
 

ന്യൂ​ഡ​ൽ​ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്. 

ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യാ​ണ് സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തെ​രു​വ്നാ​യ ആ​ക്ര​മ​ണം ഏറ്റത്. വ​ന​മേ​ഖ​ല​യോ​ട് അ​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സി​ന്ധി ബ​സ്തി​യി​ൽ നി​ന്ന് ഹോ​ളി ദി​ന​ത്തി​ൽ ആ​ന​ന്ദി​നെ കാ​ണാ​താ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ​ന​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ തെ​രു​വ്നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി.

 
വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ന​ന്ദി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ദി​ത്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ന​ന്ദി​ന് തെ​രു​വ്നാ​യ​യു​ടെ ആ​ക്ര​മ​ണം സം​ഭ​വി​ച്ച അ​തേ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ​യാ​ണ് ആ​ദി​ത്യ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവര്‍ താമസിക്കുന്ന ജുഗ്ഗി എന്ന പ്രദേശം വനമേഖലയോട് ചേര്‍ന്നാണെന്നും വന്യമൃഗങ്ങളെ പിടികൂടാന്‍ ഇവിടെ നായ്ക്കള്‍ കൂട്ടമായി എത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.