തമിഴ്നാട്ടിൽ ബാറിൽനിന്ന് സയനൈഡ് കലർന്ന മദ്യം കഴിച്ച് രണ്ടുപേർ മരിച്ചു

google news
bar

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബാറിൽനിന്നും സയനൈഡ് കലർന്ന മദ്യം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ചു. മത്സ്യത്തൊഴിലാളിയായ കുപ്പുസാമി, ഡ്രൈവറായ വിവേക് എന്നിവരാണ് മദ്യം കഴിച്ച് മരിച്ചത്.

ഫോറൻസിക് വിശകലനത്തിലാണ് സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേതുടർന്ന്, സംഭവം കൊലപാതകമാണോ സ്വയം ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന്  തഞ്ചാവൂർ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന് ബാർ തുറക്കുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും മദ്യം നൽകിയിരുന്നതായി  തെളിഞ്ഞിട്ടുണ്ട്. ബാറിലെ സി.സി.ടി.വി പ്രവർത്തനരഹിതമാണെന്ന് പൊലീസ് പറഞ്ഞു.

സമാന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും തമിഴ് നാട്ടിൽ നടന്നിരുന്നു. വില്ലുപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിൽ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ 22 പേർ മരിച്ചിരുന്നു. 40 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതേതുടർന്ന് വ്യാപക പരിശോധനയിൽ വ്യാജമദ്യം സൂക്ഷിച്ച സംഭവത്തിൽ 410 പേരാണ് അറസ്റ്റിലായത്.

Tags