സര്‍വകലാശാലകളിൽ ചട്ടവിരുദ്ധമായ നിയമനങ്ങള്‍, സമിതിയെ നിയോഗിച്ച് യുജിസി

google news
ugc

ദില്ലി: സര്‍വകലാശാലകളിൽ ചട്ടവിരുദ്ധമായ നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച് യുജിസി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും  ചട്ടങ്ങൾ പാലിച്ച് ആണോ എന്ന് പരിശോധിക്കാനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്ന സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതായി യുജിസിക്ക് പരാതി ലഭിച്ചു. യുജിസിയുടെ  ചട്ടങ്ങൾ  ലംഘിച്ച് നിയമനങ്ങള്‍ നടത്തുകയും പിഎച്ച്ഡി നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുന്നതിനാണ് സമിതി.

Tags