ജോദ്പൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം

ജോദ്പൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം

ജോദ്പൂര്‍: നിര്‍മ്മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം മറിഞ്ഞു വീണ് ജോദ്പൂരില്‍ എട്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബസ്നി വ്യവസായ മേഖലയിലാണ് സംഭവം.

കെട്ടിടത്തില്‍ തൊഴിലാളികള്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. കെട്ടിട ഉടമയ്ക്കും കോണ്‍ട്രാക്ടര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് ഇന്ദ്രജിത്ത് സിംഗ് വ്യക്തമാക്കി. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 40000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.