ഷിംല: മെഡിക്കൽ, വാണിജ്യ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷിക്ക് അനുമതി നൽകണം. ഹിമാചൽപ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ശുപാർശ. സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശിപാർശ. റവന്യുമന്ത്രി ജാഗത് സിങ് നേഗിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ശിപാർശ നൽകിയത്. ഇതിനായി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
നിലവിൽ കഞ്ചാവ് കൃഷി ഹിമാചലിൽ നിയമവിരുദ്ധമാണ്. അതേസമയം, സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും കഞ്ചാവ് കൃഷിയുണ്ട്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി സുഖ്‍വിന്ദിർ സിങ് സുകു റിപ്പോർട്ട് നിയമസഭയുടെ മുമ്പാകെ വെച്ചത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് കഞ്ചാവ് കൃഷിയുടെ സാധ്യത പഠിക്കാൻ സമിതിയെ വെച്ചത്. ഹിമാചൽപ്രദേശിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കഞ്ചാവ് കൃഷിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
മെഡിക്കൽ, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്രദം; ഹിമാചൽപ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ശുപാർശ
തദ്ദേഹസ്ഥാപന പ്രതിനിധികളുമായിഉൾപ്പടെ ചർച്ച ചെയ്തതാണ് സമിതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നിയന്ത്രിതമായ രീതിയിൽ കഞ്ചാവ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ സമിതി അംഗങ്ങൾ സന്ദർശനം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം