×

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം പൊളിച്ചു; ഉത്തരഖണ്ഡില്‍ അക്രമം, കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

google news
ff
ഡെറാഡൂണ്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം ഇടിച്ച്‌ നിരത്തിയതിനെ തുടര്‍ന്ന് ഉത്തരഖണ്ഡില്‍ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി പ്രദേശത്ത് സംഘര്‍ഷം. ഇതേതുടര്‍ന്ന് ബന്‍ഭൂല്‍പുര മേഖലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് അക്രമികളെ കണ്ടാല്‍ വെടിവയ്‌ക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കോടതി ഉത്തരവ് പ്രകാരം അനധികൃത നിര്‍മ്മിതികള്‍ക്ക് നേരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് മദ്രസ പോളിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതരായ ഒരു സംഘം പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കല്ലേറില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അടിയന്തര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി രാധാ റാതുരി, ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു