120 സീറ്റ് നേടും, ഒരാളുടെയും സഹായമില്ലാതെ കോണ്‍ഗ്രസ് സ്വന്തമായി സര്‍ക്കാരുണ്ടാക്കും: സിദ്ധരാമയ്യ

google news
sidha

മൈസൂരു: 120 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പ്രതികരണവും ഉണ്ടാക്കാനായില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസ് 120 സീറ്റിലേറെ നേടി അധികാരത്തില്‍ വരും. ഒരാളുടെയും സഹായമില്ലാതെ സ്വന്തമായി സര്‍ക്കാരുണ്ടാക്കും- കാലാവധി തീരുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

നരേന്ദ്ര മോദി, അമിത് ഷാ, ജെപി നഡ്ഢ തുടങ്ങിയവരൊക്കെ ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തി. എന്നാല്‍ വോട്ടര്‍മാരില്‍ ഒരു പ്രതികരണവും ഉണ്ടാക്കാന്‍ ഇവര്‍ക്കായില്ല. ജനങ്ങള്‍ക്കു ബിജെപിയെ മടുത്തിരിക്കുന്നു, അഴിമതി കൊണ്ട് അവര്‍ വലഞ്ഞിരിക്കുകയാണ്- സിദ്ധരാമയ്യ പറഞ്ഞു. 
 

Tags