ഹരിയാനയില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടി; കാമുകന്‍ അറസ്റ്റില്‍

google news
crime scene

ചണ്ഡിഗഡ്: ഹരിയാനയില്‍ യുവതിയെ കാമുകന്‍ വെടിവെച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചിട്ടു. ഹരിയാനയിലെ ബിവാനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നീലം (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ച് വരുത്തിയശേഷമായിരുന്നു കൊലപാതകം. 

കഴിഞ്ഞ ജൂണില്‍ കാനഡയില്‍ നിന്നും തിരികെയെത്തിയ മകളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സമീപത്തെ ഒരു വിചനമായ പ്രദേശത്ത് കുഴിച്ചുമൂടിയെന്നും പ്രതി വെളിപ്പെടുത്തി. അതേസമയം, പ്രദേശത്ത് നിന്നും പൊലീസ് യുവതിയുടെ അസ്തികൂടം കണ്ടെടുത്തിട്ടുണ്ട്. അസ്തികൂടം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.


 

Tags