ഡൽഹി സാകേത് കോടതിയിൽ യുവതിക്ക് വെടിയേറ്റു

google news
delhi

ന്യൂഡൽഹി:  സാകേത് കോടതിയിൽ വെടിവെപ്പ്. ഒരു യുവതിക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരാണ് വെടിയുതിർത്തത് എന്നത് വ്യക്തമല്ല. അഭിഭാഷകനായി വേഷം മാറിയെത്തിയ ആളാണ് വെടിവെച്ചത്.നാല് റൗണ്ട് വെടിവെപ്പുണ്ടായതാണ് വിവരം. ഏതെങ്കിലും പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണോ വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കോടതിവളപ്പിൽ അഭിഭാഷകർ പ്രതിഷേധിക്കുകയാണ്
 

Tags