ലോ​ക​ത്തി​ലെ നീ​ളം​കൂ​ടി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം തു​റ​ന്നു​

l
 

ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ലെ ശ്രീ​സി​ദ്ധ​രൂ​ധ സ്വാ​മി​ജി സ്റ്റേ​ഷ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

1507 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മു​ള്ള പ്ലാ​റ്റ്ഫോം 20 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ച്ച​ത്. ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡ്സ് അ​ധി​കൃ​ത​ർ പ്ലാ​റ്റ്ഫോ​മി​നെ അം​ഗീ​ക​രി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

550 മീ​റ്റ​ർ നീ​ള​മു​ള്ള ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ടി​യതാണ്. ഹൊ​സ​പേ​ട്ട് സ്റ്റേ​ഷ​ന്റെ ഹൊ​സ​പേ​ട്ട്-​ഹു​ബ്ബ​ള്ളി-​ടി​നെ​യ്ഘ​ട്ട് സെ​ക്ഷ​ൻ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം, ​സ്​​റ്റേ​ഷ​ന്റെ ന​വീ​ക​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മോ​ദി നി​ർ​വ​ഹി​ച്ചു.